പോസ്റ്റുകള്‍

സംസ്ഥാന കലാ കായിക മേള 2017

സംഘടനയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 28 , 29 തിയ്യതികളിലായി സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിലും ജനറൽ സ്കൂളുകളിലും  കോളേജുകളിലും പഠിക്കുന്ന കാഴ്ച്ചയില്ലാത്ത വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് വേണ്ടി തിരൂരിൽ വെച്ച്  കലാ കായിക മത്സരങ്ങൾ നടത്തുന്നു. ഒക്ടോബർ 28 ന് കലാമത്സരങ്ങളും 29 ന് കായിക മത്സരങ്ങളുമാണ് നടത്തുക. എൽ.പി., യു.പി., എച്.എസ്., എച്.എസ്.എസ്., കോളേജ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരു കുട്ടിക്ക് പരമാവധി മൂന്ന് കലാ മത്സരങ്ങളിലും മൂന്ന് കായിക മത്സരങ്ങളിലും പങ്കെടുക്കാം. എൻട്രികൾ ഒക്ടോബർ 15 നകം ലഭിച്ചിരിക്കണം.

ഫോമുകൾ

ഫോമുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ. http://kfbkannur.org/formslist.php

ഇമെയില്‍

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കൂ.  gopumankada@gmail.com

ലക്ഷ്യങ്ങൾ

കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ലക്ഷ്യം വെക്കുന്നത് കേരളത്തിലുള്ള കാഴ്ച വൈകല്യമുള്ള ആളുകളുടെ സാധ്യതകൾ വിപുലപ്പെടുത്തലാണ്, പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ആളുകൾ. കാഴ്ച വൈകല്യമുള്ള ആളുകൾക്ക് വേണ്ട പരിശീലനങ്ങളും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അവബോധവും ഉണ്ടാക്കിക്കൊടുത്ത് കൊണ്ട് അവരെ സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്‌തമാക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.

About KFB

Kerala Federation of Blind aims to promote healthy and independent living for those who are visually challenged by providing them with timely and relevant resources. Our assistance is also available to their families as well. We aim to ensure the interests and rights of those who are visually impaired by providing them assistance in any area they demand. We provide assistance in all fields for increasing confidence and to develop courage among our members to face the world independently.