കേരളാ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ലക്ഷ്യം വെക്കുന്നത് കേരളത്തിലുള്ള കാഴ്ച വൈകല്യമുള്ള ആളുകളുടെ സാധ്യതകൾ വിപുലപ്പെടുത്തലാണ്, പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ ആളുകൾ. കാഴ്ച വൈകല്യമുള്ള ആളുകൾക്ക് വേണ്ട പരിശീലനങ്ങളും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അവബോധവും ഉണ്ടാക്കിക്കൊടുത്ത് കൊണ്ട് അവരെ സ്വയം തൊഴിൽ കണ്ടെത്താൻ പര്യാപ്‌തമാക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.